‘സുന്ദരിക്കുട്ടി’ ഗ്രാൻഡ് ഫിനാലെ ഇന്ന്
Tuesday, May 20, 2025 2:17 AM IST
കൊച്ചി: കുട്ടികളുടെ സൗന്ദര്യമത്സരമായ ‘സുന്ദരിക്കുട്ടി’ അഞ്ചാം എഡിഷന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടക്കും.
രാവിലെ 11ന് തുടങ്ങുന്ന ഫിനാലെയിൽ വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുത്ത 40 ഫൈനലിസ്റ്റുകളാണ് പങ്കെടുക്കുന്നത്. മൂന്നു മുതൽ 14 വയസ് വരെയുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.