കൊച്ചുത്രേസ്യയുടെ വിശുദ്ധപദവി ശതാബ്ദിയും ഫാ. ബസീലിയൂസ് പാണാട്ടിന്റെ വ്രതവാഗ്ദാന പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു
Sunday, May 18, 2025 2:57 AM IST
ആലുവ: ചെറുപുഷ്പ സന്യാസസഭയുടെ സ്വർഗീയ മധ്യസ്ഥയായ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ശതാബ്ദിയും സഭയുടെ സ്ഥാപകനായ ഫാ. ബസീലിയൂസ് പാണാട്ടിന്റെ ചെറുപുഷ്പ സന്യാസസഭാംഗമായി ആദ്യ വ്രതവാഗ്ദാനം നടത്തിയതിന്റെ പ്ലാറ്റിനം ജൂബിലിയും ആലുവയിലെ ലിറ്റിൽ ഫ്ലവർ മേജർ സെമിനാരിയിൽ നടന്നു.
ആലുവ സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജിജോ ജെയിംസ് ഇണ്ടിപ്പറമ്പിൽ സിഎസ്ടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 18 വൈദികരെ ആദരിച്ചു.
12 പേർ ആദ്യ വ്രതവാഗ്ദാനത്തിലൂടെ ചെറുപുഷ്പ സന്യാസ സഭയിൽ അംഗമായി. വ്രതവാഗ്ദാനത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ആറു വൈദികരെയും രജതജൂബിലി ആഘോഷിക്കുന്ന 12 വൈദികരെയുമാണ് ആദരിച്ചത്.