നെയ്യാറ്റിൻകര സംഭവം: ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു
Monday, October 20, 2025 2:57 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര പീഡന ആരോപണ വിധേയനായ ഡിസിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇദ്ദേഹത്തിനെതിരേ ഉയർന്ന ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് അച്ചടക്ക നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
ഏതാനുംനാൾ മുൻപ് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ കത്തിൽ ജോസ് ഫ്രാങ്ക്ളിൻ പീഡിപ്പിച്ചതായി എഴുതിവച്ചിരുന്നു. ഇദ്ദേഹത്തിന്റെ പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു കത്തിലുള്ളത്. ഇതു വിവാദമായ സാഹചര്യത്തിലാണ് പാർട്ടി തല നടപടി.