അര്‍ജന്റീനയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ല; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കലൂർ സ്റ്റേഡിയത്തിൽ അവലോകനയോഗം
Monday, October 20, 2025 2:57 AM IST
കൊച്ചി: അര്‍ജന്റീന ഫുട്ബോൾ ടീം കൊച്ചി: അര്‍ജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്കു വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. കേരളത്തിലേക്കു വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്.
ഇക്കാര്യത്തില്‍ വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സീറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു മുന്നോടിയായി സ്റ്റേഡിയത്തില്‍ സ്റ്റെബിലിറ്റി അനാലിസിസ് വരുംദിവസങ്ങളില്‍ നടക്കും. ഇതിനുശേഷമാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീന-ഓസ്ട്രേലിയ ടീമുകളുടെ സൗഹൃദമത്സരത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകാനിരിക്കെ ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ നേതൃത്വത്തില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സസരത്തോടനുബന്ധിച്ച് തയാറാക്കിയ വിവരങ്ങള്‍ ജില്ലാ കളക്ടര്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ റൂറല്‍ പോലീസ് മേധാവി എന്നിവര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തിയ സംഘം പൂര്‍ത്തിയാക്കാനുള്ള കാര്യങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
വരുംദിവസങ്ങളില്‍ ജില്ലാതല കമ്മിറ്റികള്‍ ദിവസേനയും സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി ആഴ്ചയില്‍ രണ്ടു ദിവസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലാകും തുടര്‍നടപടികള്‍. പരിപാടിയുടെ സ്പോണ്സറുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.