കെ. സുധാകരന് ദേഹാസ്വാസ്ഥ്യം
Tuesday, October 21, 2025 12:14 AM IST
തൃശൂർ: കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ സുധാകരനെ പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു. നാലുമണിയോടെ അദ്ദേഹം ആശുപത്രി വിട്ടു.