പേരാമ്പ്രയില്‍ ഇപ്പോള്‍ എങ്ങനെയാണ് സംഘര്‍ഷമുണ്ടാകുന്നതെന്ന് പരിശോധിക്കണം: രാമകൃഷ്ണൻ
Tuesday, October 21, 2025 12:14 AM IST
കോഴിക്കോട്: പേരാമ്പ്രയില്‍ ഇപ്പോള്‍ എങ്ങനെയാണ് സംഘര്‍ഷമുണ്ടാകുന്നതെന്ന് പരിശോധിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുല്ലപ്പള്ളി രാമചന്ദ്രന് എംപിയായപ്പോഴും കെ. മുരളീധരന് എംപിയായപ്പോഴും ഇല്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ പേരാമ്പ്രയിലുള്ളത്.
സംഘര്‍ഷമുള്ള സ്ഥലത്തു പോയാല്‍ ജനപ്രതിനിധികള്‍ സമാധാനമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അങ്ങനെയാണ് ഞങ്ങള്‍ ചെയ്യാറ്. എന്നാല്‍ ഇപ്പോഴത്തെ എംപി അങ്ങനെയല്ല ചെയ്യുന്നത്.
മൂക്കിന്റെ എല്ലു പൊട്ടിയ ആള് എങ്ങനെ സംസാരിക്കുമെന്ന് ഷാഫി പറമ്പിലിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി രാമകൃഷ്ണന് ചോദിച്ചു. “ജലദോഷം വന്നാല്‍ പോലും നമുക്ക് സംസാരിക്കാന്‍ സാധിക്കില്ല. അതില്‍ ഇനി ഒരു പ്രതികരണത്തിന് ഞാനില്ല.
ഒരു ഭീഷണിയും ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നു മില്ല. യുഡിഎഫിന്റെ ഭീഷണി വിലപ്പോവില്ലെന്നാണ് ഇ.പി. ജയരാജന് പറഞ്ഞത്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി സിപിഎം പ്രവര്‍ത്തകരെ യുഡിഎഫുകാര്‍ ഭീഷണിപ്പെടുത്തുകയാണ്’’- ടി.പി. രാമകൃഷ്ണന് പറഞ്ഞു.