സ്പെഷൽ ട്രെയിനിൽ ആളില്ല; എട്ടു ട്രിപ്പുകൾ റദ്ദാക്കി റെയിൽവേ
Tuesday, October 21, 2025 2:14 AM IST
കൊല്ലം: ഉത്സവകാല തിരക്കു പ്രമാണിച്ച് ദക്ഷിണ റെയിൽവേ ആരംഭിച്ച പല സ്പെഷൽ ട്രെയിനിലും യാത്രക്കാർ വളരെ കുറവ്. ഇതു കാരണം ചില സ്പെഷൽ ട്രെയിനുകളുടെ എട്ടു ട്രിപ്പുകൾ ദക്ഷിണ റെയിൽവ അധികൃതർ റദ്ദാക്കി.
ചെന്നൈ -കോട്ടയം സ്പെഷൽ ട്രെയിനിന്റെ (06121) നാളത്തെ ട്രിപ്പും തിരികെയുള്ള കോട്ടയം - ചെന്നൈ എഗ്മോർ ട്രെയിനിന്റെ (06122) 23 ലെ ട്രിപ്പും റദ്ദാക്കി.
ചെങ്കൽപ്പേട്ട് - തിരുനെൽവേലി സ്പെഷലിന്റെയും തിരുനെൽവേലി സ്പെഷലിന്റെയും 24, 26 തീയതികളിലെ ട്രിപ്പുകളും റദ്ദാക്കിയിട്ടുണ്ട്. നാഗർകോവിൽ-ചെന്നൈ എഗ്മോർ സ്പെഷലിന്റെ 28 ലെ ട്രിപ്പും ചെന്നൈ എഗ്മോർ - നാഗർകോവിൽ ട്രെയിനിന്റെ 29- ലെ ട്രിപ്പും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.