കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല കലോത്സവത്തിനു തുടക്കം
Tuesday, October 21, 2025 2:14 AM IST
കോട്ടയം: കേരള ആരോഗ്യ-ശാസ്ത്ര സർവകലാശാല സെൻട്രൽ സോൺ കലോത്സവത്തിന് കോട്ടയം മെഡിക്കൽ കോളജിൽ തുടക്കമായി. “ഖില’’ എന്ന് പേരിട്ടിരിക്കുന്ന കലോത്സവം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ഡോ. വി. ഭരദ്വാജ് അധ്യക്ഷത വഹിച്ചു.
പ്രോ. വൈസ് ചാൻസിലർ ഡോ. സി.പി. വിജയൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, കോളജ് യൂണിയൻ ചെയർപേഴ്സൺ അലൈന ജാസ്മിൻ സെയ്ദ്, ഡോ. ആർ.പി രഞ്ജിൻ, മുഹമ്മദ് ഷംലിക്ക് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, ഡെന്റൽ കോളജ് എന്നിവിടങ്ങളിലായി 13 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
പാലക്കാട്, ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽനിന്നായി നൂറോളം കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. 22 ന് സമാപിക്കും. വട്ടപ്പാട്ട്, ഭരതനാട്യം തുടങ്ങി നിരവധി കലകൾ വിവിധ വേദികളിൽ അരങ്ങേറി.