മലയാളത്തിൽ നന്ദി പറഞ്ഞ് ഗവർണറുടെ മടക്കം
Monday, December 30, 2024 3:16 AM IST
തിരുവനന്തപുരം: കേരളത്തിനു മലയാളത്തിൽ നന്ദി പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം. രാജ്ഭവനിൽ നിന്ന് ഡൽഹിക്കു മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരെ കണ്ട ആരിഫ് മുഹമ്മദ്ഖാൻ മലയാളത്തിൽ കേരളത്തിനു നന്ദി പറഞ്ഞാണു തുടങ്ങിയത്.
ഗവർണറുടെ കാലാവധി തീരുന്നു. പക്ഷേ ബന്ധം തുടരും.കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓർമ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാൻ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതു വരട്ടെയെന്നും എഴുതിത്തയാറാക്കിയ കടലാസിൽ നോക്കി അദ്ദേഹം പറഞ്ഞു. ഗവർണറായി എത്തിയ ഉത്തർ പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ്ഖാൻ മലയാളം പഠിക്കാൻ തുടങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു.