കൊ​​​ച്ചി: മു​​​ന​​​മ്പ​​​ത്തെ 610 കു​​​ടും​​​ബ​​​ങ്ങ​​​ള്‍ വി​​​ല​​​കൊ​​​ടു​​​ത്ത് നി​​​യ​​​മാ​​​നു​​​സൃ​​​തം സ്വ​​​ന്ത​​​മാ​​​ക്കി അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ഭൂ​​​മി വ​​​ഖ​​​ഫ് ഭൂ​​​മി​​​യാ​​​ണെ​​​ന്ന വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ന്‍റെ നി​​​ല​​​പാ​​​ട് നി​​​യ​​​മ​​​പ​​​ര​​​മാ​​​യും ധാ​​​ര്‍മി​​​ക​​​മാ​​​യും നി​​​ല​​​നി​​​ല്‍ക്കാ​​​ത്ത​​​താ​​​ണെ​​​ന്ന് കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ൺ​​​സി​​​ൽ (കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി). മു​​​ന​​​മ്പം പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി സ​​​ര്‍ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ജ​​​സ്റ്റീ​​​സ് സി.​​​എ​​​ന്‍.​​​ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍നാ​​​യ​​​ര്‍ക്കു സ​​​മ​​​ര്‍പ്പി​​​ച്ച നി​​​വേ​​​ദ​​​ന​​​ത്തി​​​ലാ​​​ണ് കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

2019ല്‍ ​​​മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വ​​​ഖ​​​ഫ് ഭൂ​​​മി​​​യാ​​​ണെ​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ആ​​​സ്തി​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത കേ​​​ര​​​ള വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം പൂ​​​ര്‍ണ​​​മാ​​​യും തെ​​​റ്റും അ​​​നു​​​ചി​​​ത​​​വു​​​മാ​​​ണ്. വ​​​ഖ​​​ഫ് ആ​​​ധാ​​​രം എ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന രേ​​​ഖ​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍, അ​​​ക്കാ​​​ല​​​ത്തെ ഭൂ​​​മി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ കൈ​​​വ​​​ശാ​​​വ​​​കാ​​​ശി​​​ക​​​ള്‍, ആ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​ക​​​ള്‍, തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യൊ​​​ന്നും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി വ​​​ഖ​​​ഫ് ബോ​​​ര്‍ഡ് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

1988-93 കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് ഫാ​​​റൂ​​​ഖ് കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ള്‍ ഈ ​​​ഭൂ​​​മി അ​​​ക്കാ​​​ല​​​ത്തെ വി​​​പ​​​ണി വി​​​ല​​​യ്ക്ക​​​നു​​​സൃ​​​ത​​​മാ​​​യി മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ള്‍ക്കു കൈ​​​മാ​​​റു​​​ന്ന​​​ത്. 1954ലെ ​​​വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പ് 36 അ​​​നു​​​സ​​​രി​​​ച്ച് വ​​​ഖ​​​ഫ്‌​​​ബോ​​​ര്‍ഡ് ആ​​​സ്തി ര​​​ജി​​​സ്റ്റ​​​റി​​​ല്‍ ചേ​​​ര്‍ത്തി​​​ട്ടു​​​ള്ള ഏ​​​തൊ​​​രു ഭൂ​​​മി​​​യും ബോ​​​ര്‍ഡി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​ന്‍ പാ​​​ടു​​​ള്ള​​​ത​​​ല്ല. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന 1954ലെ ​​​വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ന്‍ 36 (ബി) ​​​വ്യ​​​വ​​​സ്ഥ​​​യ​​​നു​​​സ​​​രി​​​ച്ച് വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ന്‍റെ ആ​​​സ്തി ര​​​ജി​​​സ്റ്റ​​​റി​​​ല്‍ വ​​​ഖ​​​ഫ് സ്വ​​​ത്താ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ഭൂ​​​മി​​​യു​​​ടെ ക്ര​​​യ​​​വി​​​ക്ര​​​യ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​ണ് വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന​​​ത്.


എ​​​ന്നാ​​​ല്‍ മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ​​​യാ​​​ണ് എ​​​ന്ന​​​തി​​​നാ​​​ല്‍ അ​​​സാ​​​ധു​​​വാ​​​കു​​​ന്നു എ​​​ന്നാ​​​ണ് വ​​​ഖ​​​ഫ് ബോ​​​ര്‍ഡ് വാ​​​ദി​​​ക്കു​​​ന്ന​​​ത്. ഈ ​​​സ്വ​​​ത്തു​​​ക്ക​​​ളാ​​​ക​​​ട്ടെ 2019 വ​​​രെ വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ന്‍റെ ആ​​​സ്തി ര​​​ജി​​​സ്റ്റ​​​റി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. കാ​​​ര​​​ണം, ഈ ​​​ഭൂ​​​മി ഫാ​​​റൂ​​​ഖ് കോ​​​ള​​​ജി​​​നു സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച സ്വ​​​ത്താ​​​ണ്.

1975 ല്‍ ​​​കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യി​​​ല്‍ ഫാ​​​റൂ​​​ഖ് കോ​​​ള​​​ജി​​​നു സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച​​​താ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ഫാ​​​റൂ​​​ഖ് കോ​​​ള​​​ജ് വ​​​സ്തു​​​ക്ക​​​ള്‍ കൈ​​​മാ​​​റി​​​യ ന​​​ട​​​പ​​​ടി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സാ​​​ധു​​​ത​​​യു​​​ള്ള​​​താ​​​ണെ​​​ന്നും വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലാ​​​ത്ത​​​തും അ​​​ധാ​​​ര്‍മി​​​ക​​​വു​​​മാ​​​ണെ​​​ന്നും കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.ഡോ. ​​​ജി​​​ജു ജോ​​​ര്‍ജ് അ​​​റ​​​ക്ക​​​ത്ത​​​റ, മു​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യാ​​​ണ് നി​​​വേ​​​ദ​​​നം സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്.