ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഏ‍​റ്റ​​​​വും വ​​​​ലി​​​​യ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് നാം ​​​​ജീ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. ദൈ​​​​വ​​​​പു​​​​ത്ര​​​​നാ​​​​യ ഈ​​​​ശോ​​​മി​​​​ശി​​​​ഹാ​​​​യോ​​​​ടു​​​​ള്ള സ്നേ​​​​ഹ​​​​മാ​​​​ണോ, ആ​​​​ഗോ​​​​ളക​​​​ന്പോ​​​​ളം ന​​​​ൽ​​​കു​​​​ന്ന പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​മാ​​​​ണോ ഇതിനു പിന്നില്‍ എ​​​​ന്ന​​​​തു സ​​​​മ്മി​​​​ശ്ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളു​​​​ള്ള സ​​​​മ​​​​സ്യ​​​​യാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ​​​​ർ​​​​വ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ചി​​​​ല ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ഭ​​​​വ​​​​വും പ​​​​രി​​​​ണാ​​​​മ​​​​വും അ​​​​ർ​​​​ഥ​​​​വും മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ചി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കും.

ജ​​​​ന​​​​കീ​​​​യ​​​​മാ​​​​യ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ന് ഏ​​​​റ്റ​​​​വും പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള​​​​ത് സാന്താക്ലോ​​​സ് ആ​​​​ണ്. ഇ​​​​ന്ന​​​​ത്തെ തു​​​​ർ​​​​ക്കി​​​​യി​​​​ൽ നാ​​​​ലാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന വി​​​​ശു​​​​ദ്ധ​​​​നാ​​​​യ മെ​​​​ത്രാ​​​​നാ​​​​യി​​​​രു​​​​ന്നു ക്ലൗസ്‌ അ​​​​ഥ​​​​വ നിക്കോളാസ്‌. വി​​​​ശു​​​​ദ്ധ​​​​ൻ ത​​​​ന്‍റെ സ​​​​ന്പ​​​​ത്ത് മു​​​​ഴു​​​​വ​​​​ൻ വി​​​​റ്റ് ദ​​​​രി​​​​ദ്ര​​​​ർ​​​​ക്ക് പ​​​​ങ്കു​​​​വ​​​​ച്ചി​​​രു​​​ന്നു. ക​​​​ടം വീ​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ വേ​​​​ശ്യാ​​​​വൃ​​​​ത്തി​​​​ക്കും അ​​​​ടി​​​​മ​​​​വേ​​​​ല​​​​യ്ക്കു​​​​മാ​​​​യി വി​​​​ൽ​​​​ക്ക​​​​പ്പെ​​​​ടു​​​​മാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്ന് പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ക​​​​ടം സ്വ​​​​ന്തം സ​​​​ന്പ​​​​ത്ത് ന​​​​ൽ​​​കി വീ​​​​ട്ടി അ​​​​വ​​​​രെ വീ​​​​ണ്ടെ​​​​ടു​​​​ത്തു ര​​​​ക്ഷി​​​​ച്ച​​​ത് വി​​​​ശു​​​​ദ്ധ​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ സം​​​​ഭ​​​​വ​​​​മാ​​​​ണ്.

ത​​​​ന്‍റെ ദാ​​​​രി​​​​ദ്ര്യ​​​​ത്താ​​​​ൽ‌, സ്വ​​​​യം ശൂ​​​​ന്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്താ​​​​ൽ മ​​​​നു​​​​ഷ്യ​​​​വം​​​​ശ​​​​ത്തെ സ​​​​ന്പ​​​​ന്ന​​​​രാ​​​​ക്കാ​​​​ൻ മ​​​​നു​​​​ഷ്യ​​​​നാ​​​​യി പി​​​​റ​​​​ന്ന ഈ​​​​ശോ​​​മി​​​​ശി​​​​ഹാ​​​​യി​​​​ൽ‌​​​​നി​​​​ന്നു പ്ര​​​​ചോ​​​​ദ​​​​നം സ്വീ​​​​ക​​​​രി​​​​ച്ച് ത​​​​ന്‍റെ സ​​​​ന്പ​​​​ത്ത് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കു ന​​​​ൽ​​​കി​​​​യ സാ​​​​ന്‍റൊ ക്ലോസിന്‍റെ ന​​​​ല്ല മാ​​​​തൃ​​​​ക ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ്ര​​​​യോ​​​​ഗി​​​​ക​​​​മാ​​​​കു​​​​ന്പോ​​​​ഴേ ആ വേ​​​​ഷം​​​​കെ​​​​ട്ടി ആ​​​​ടു​​​​ന്ന ആ​​​​ഘോ​​​​ഷം അ​​​​ർ​​​​ഥ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളൂ. പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​ത്ത സ​​​​ന്പ​​​​ത്ത് സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ട​​​​മി​​​​ല്ലാ​​​​ത്ത സ​​​​ന്പ​​​​ത്താ​​​​ണ്. ‘ദ​​​​രി​​​​ദ്ര​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ൻ ക​​​​ർ​​​​ത്താ​​​​വി​​​​നാ​​​​ണ് ക​​​​ടം കൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ദൈ​​​​വം അ​​​​തു വീ​​​​ട്ടും’ (സു​​​​ഭാ​​​​ഷി​​​​ത​​​​ങ്ങ​​​​ൾ 19:17) എ​​​​ന്ന് വി​​​​ശു​​​​ദ്ധ ബൈ​​​​ബി​​​​ൾ ന​​​​മ്മെ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു.

1223ൽ ​​​​വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യാ​​​​ണ് ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ഗ്രേ​​​​ച്ചോ എ​​​​ന്ന സ്ഥ​​​​ല​​​​ത്ത് ഈ​​​​ശോ​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ ജ​​​​ന്മ​​​​വു​​​​മാ‍​യി ബ​​​​ന്ധ​​​​മു​​​​ള്ള രം​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​ദ്യ​​​​മാ​​​​യി പു​​​​ന​​​​രാ​​​​വി​​​​ഷ്ക​​​​രി​​​​ച്ചത്‌. ജീ​​​​വ​​​​നു​​​​ള്ള മ​​​​നു​​​​ഷ്യ​​​​രും മൃ​​​​ഗ​​​​ങ്ങ​​​​ളും ഉ​​​​ള്ള രം​​​​ഗാ​​​​വി​​​​ഷ്കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത​​​​ത്. പി​​​​ന്നീ​​​​ട് പു​​​​ല്ലും മ​​​​ര​​​​ങ്ങ​​​​ളും മ​​​​ൺ​​​​രൂ​​​​പ​​​​ങ്ങ​​​​ളും കൊ​​​​ണ്ട് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പു​​​​ൽ​​​​ക്കൂ​​​​ടു​​​​ക​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് ഈ​​​​ശോ​​​​യു​​​​ടെ ജ​​​​ന്മം ധ്യാ​​​​നി​​​​ക്കു​​​​വാ​​​​നു​​​​ള്ള ഒ​​​​രു മാ​​​​ധ്യ​​​​മ​​​​മാ​​​​യാ​​​ണു പു​​​​ൽ​​​​ക്കൂ​​​​ട് നി​​​​ർ​​​​മി​​​​ച്ച​​​​ത്. മ​​​​ന​​​​സി​​​​ന്‍റെ ന​​​​വീ​​​​ക​​​​ര​​​​ണം​​​​വ​​​​ഴി ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ഒ​​​​രു​​​​ക്കു​​​​ന്ന ആ​​​​ത്മീ​​​​യ പു​​​​ൽ​​​​ക്കൂ​​​​ടി​​​​ൽ ഈ​​​​ശോ വ​​​​ന്നു പി​​​​റ​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത ക്രി​​​​സ്മ​​​​സ് കാ​​​​ല​​​​ത്തെ ഒ​​​​രു സു​​​​പ്ര​​​​ധാ​​​​ന ആ​​​​ത്മീ​​​​യ ചി​​​​ന്ത​​​​യാ​​​​ണ്. ക്രി​​​​സ്മ​​​​സ് കാ​​​​ല​​​​ത്തി​​​​ന്‍റെ ആ​​​​രം​​​​ഭം കു​​​​റി​​​​ക്കു​​​​ന്ന​​​​ത് ന​​​​ക്ഷ​​​​ത്രം നാ​​​​ട്ടി​​​​ക്കൊ​​​​ണ്ടാ​​​​ണ്.


കി​​​​ഴ​​​​ക്കു​​​​നി​​​​ന്നു​ വ​​​​ന്ന പൂ​​​​ജ​​​​രാ​​​​ജാ​​​​ക്ക​​​​ന്മാ​​​​ർ​​​​ക്കു വ​​​​ഴി​​​​കാ​​​​ണി​​​​ച്ച​​​​ത് ഒ​​​​രു ന​​​​ക്ഷ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. ഈ​​​​ശോ വ​​​​സി​​​​ക്കു​​​​ന്നി​​​​ട​​​​ത്ത് നി​​​​ല​​​​കൊ​​​​ണ്ട ന​​​​ക്ഷ​​​​ത്രം ഈ​​​​ശോ​​​സാ​​​​ന്നി​​​​ധ്യ​​​​ത്തെ വി​​​​ളി​​​​ച്ചോ​​​​തു​​​​ന്നു. സ​​​​ഭാ​​​​ പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ൽ ക​​​​ന്യ​​​​കാ​​​​മാ​​​​താ​​​​വ് ഉ​​​​ഷഃ​​​​കാ​​​​ല ന​​​​ക്ഷ​​​​ത്ര​​​​മാ​​​​യാ​​​​ണു ചി​​​​ത്രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ച​​​​ന്ദ്ര​​​​ൻ അ​​​​സ്ത​​​​മി​​​​ക്കു​​​​ക‍​യും സൂ​​​​ര്യ​​​​ൻ ഉ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വെ​​​​ളു​​​​പ്പാ​​​​ൻ​​​​കാ​​​​ല​​​​ത്തു കാ​​​​ണു​​​​ന്ന ന​​​​ക്ഷ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ഷഃ​​​​കാ​​​​ല ന​​​​ക്ഷ​​​​ത്രം. സൂ​ര്യോ​ദ​യ​ത്തി​ന്‍റെ മു​ന്നോ​ടി. മി​​​​ശി​​​​ഹാ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​മാണത്‌.

ഏ​​​​ദ​​​​ൻ​​​​തോ​​​​ട്ട​​​​ത്തി​​​​ലെ മ​​​​ര​​​​ത്തി​​​​ന്‍റെ പ​​​​ഴം ഭ​​​​ക്ഷി​​​​ച്ചു പാ​​​​പം ചെ​​​​യ്ത മ​​​​നു​​​​ഷ്യ​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​ൻ മ​​​​ര​​​​ത്തി​​​​ൽ ആ​​​​ണി​​​​ക​​​​ളാ​​​​ൽ ത​​​​റ​​​​യ്ക്ക​​​​പ്പെ​​​​ട്ട് ആ​​​​ത്മീ​​​​യ​​​ബ​​​​ലി അ​​​​ർ‌​​​​പ്പി​​​​ക്കാ​​​​നാ​​​​ണു ദൈ​​​​വ​​​​പു​​​​ത്ര​​​​ൻ മ​​​​നു​​​​ഷ്യ​​​​നാ​​​​യ​​​​ത്. ആ ​​​​ആ​​​​ത്മീ​​​​യ ‍യാ​​​​ഥാ​​​​ർ​​​​ഥ്യം അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ക്രി​​​​സ്മ​​​​സ് ട്രീ. ​​​മി​​​​ശി​​​​ഹാ​​​​യ്ക്കു മു​​​​ന്പു​​​​ത​​​​ന്നെ റോ​​​​മാ സം​​​​സ്കാ​​​​ര​​​​ത്തി​​​​ലെ ശൈ​​​​ത്യ​​​​കാ​​​​ല ആ​​​​ചാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​രി​​​​ത​​​​മ​​​​രം.

ക​​​​ച്ച​​​​വ​​​​ടസം​​​​സ്കാ​​​​ര​​​​ത്തി​​​​ൽ‌ മു​​​​ങ്ങി​​​​ക്കു​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ന്ന​​​​ത്തെ ക്രി​​​​സ്മ​​​​സ് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ പ്ലാ​​​​സ്റ്റി​​​​ക് വി​​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​കൃ​​​​തി​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ദി​​​​ന​​​​ങ്ങ​​​​ളാ​​​​യി മാ​​​​റു​​​​ന്നു എ​​​​ന്ന​​​​ത് ദുഃ​​​​ഖ​​​​ക​​​​ര​​​​മാ​​​​യ സ​​​​ത്യ​​​​മാ​​​​ണ്. അ​​​​ല്പം ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​യാ​​​​ണെ​​​​ങ്കി​​​​ലും പ്ര​​​​കൃ​​​​തി​​​​യോ​​​​ട് ഇ​​​​ണ​​​​ങ്ങു​​​​ന്ന, പ്ര​​​​കൃ​​​​തി​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​കൊ​​​​ണ്ട് ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യി, ആ​​​​ത്മീ​​​​യ അ​​​​ർ​​​​ഥം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു​​​​കൊ​​​​ണ്ട് ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ‌ ന​​​​മു​​​​ക്ക് ശ്ര​​​​മി​​​​ക്കാം.

ഒ​​​​പ്പം, അ​​​​പ​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​റി​​​​ഞ്ഞു​​​​കൊ​​​​ണ്ട് പ​​​​ര​​​​സ്നേ​​​​ഹ​​​​ത്തി​​​​ൽ പ്ര​​​​കാ​​​​ശി​​​​ത​​​​മാ​​​​കു​​​​ന്ന ദൈ​​​​വ​​​​സ്നേ​​​​ഹം അ​​​​ഭ്യ​​​​സി​​​​ക്കാ​നും ന​മു​ക്ക് ഈ ​ക്രി​സ്മ​സ് കാ​ല​ത്ത് ശ്ര​മി​ക്കാം.