മുനമ്പത്തേത് ഭരണഘടനാ പ്രശ്നമെന്ന് രാജീവ് ചന്ദ്രശേഖര്‍
Monday, December 23, 2024 5:21 AM IST
കൊച്ചി: മുനമ്പത്തേത് ഒരു പ്രാദേശിക പ്രശ്നമല്ല ഭരണഘടനാ പ്രശ്നംകൂടിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മുനമ്പം സമരപ്പന്തലിൽ സമരക്കാരെ അഭിവാദ്യം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ കൂടെ നില്‍ക്കുമെന്നും ആരൊക്കെ എതിർത്താലും വഖഫ് നിയമ ദേദഗതി വൈകാതെ വരുമെന്നും അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പു നല്കി.
മുനമ്പത്ത് അനിശ്ചിതകാല നിരാഹാരസമരമിരിക്കുന്നവര് രാജീവ് ചന്ദ്രശേഖറിന് പ്രശ്നങ്ങള്‍ വിവരിച്ച് നിവേദനം സമര്‍പ്പിച്ചു. അഡ്വ. ഷോണ്‍ ജോര്‍ജ്, മൈനോറിറ്റി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് എന്നിവര്‍ക്കൊപ്പമാണു രാജീവ് ചന്ദ്രശേഖര്‍ എത്തിയത്.