ശ്രീജേഷ് ബംഗളൂരുവിലേക്ക് താമസം മാറ്റുന്നു
Monday, December 23, 2024 5:13 AM IST
കൊച്ചി: മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ഒളിന്പ്യന്‍ പി.ആര്. ശ്രീജേഷ് കേരളം വിടാനൊരുങ്ങുന്നു. സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിയിലാണ് കുടുംബത്തോടൊപ്പം ബംഗളൂരുവിലേക്ക് താമസം മാറുന്ന കാര്യം പി.ആര്. ശ്രീജേഷ് വെളിപ്പെടുത്തിയത്.
കേരളം വിട്ടുപോകുകയല്ല, ഇനിയെങ്കിലും കുടുംബത്തിന്റെ കൂടെ നില്‍ക്കണമെന്നാണ് ആഗ്രഹം. കുടുംബവും എനിക്കൊപ്പം ഉണ്ടാകും. മകളുടെ സ്കൂള്‍ മാറ്റണം. അച്ഛനും അമ്മയും തങ്ങൾക്കൊപ്പം ബംഗളൂരുവിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.