സമരപ്രഖ്യാപന കണ്വൻഷൻ നടത്തി
Monday, December 23, 2024 5:13 AM IST
തൃശൂർ: ടെക്സ്റ്റൈൽ മിൽ തൊഴിലാളികളുടെ സംസ്ഥാന സമരപ്രഖ്യാപന കണ്വൻഷൻ തൃശൂരിൽ നടന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എൻടിസി മില്ലുകളായ കണ്ണൂർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽ, മാഹി ടെക്സ്റ്റൈൽസ് മിൽ, തൃശൂരിലെ കേരളലക്ഷ്മി മിൽ, അളഗപ്പ ടെക്സ്റ്റൈൽസ്, തിരുവനന്തപുരത്തെ വിജയമോഹിനി മിൽ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എടരിക്കോട് ടെക്സ്റ്റൈൽസ്, കോട്ടയം ടെക്സ്റ്റൈൽസ്, സീതാറാം മിൽ, സഹകരണ മേഖലയിലെ തൃശൂർ സഹകരണ മിൽ എന്നിവ തുറക്കുക, പ്രവർത്തിക്കുന്ന മില്ലുകൾക്ക് പ്രവർത്തന മൂലധനം നൽകുക, ഇഎസ്ഐ, പിഎഫ് തുടങ്ങിയവ അടയ്ക്കുക, കുടിശികയായ ഗ്രാറ്റുവിറ്റി ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ കണ്വൻഷൻ ഉന്നയിച്ചു.