തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വ്യാ​​​ജ ജോ​​​ലി​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ങ്ങ​​​ളു​​​ടെ വ​​​ല​​​യി​​​ൽ തൊ​​​ഴി​​​ൽ അ​​​ന്വേ​​​ഷ​​​ക​​​ർ വീ​​​ഴ​​​രു​​​തെ​​​ന്നു നോ​​​ർ​​​ക്ക​​​യു​​​ടെ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം. താ​​​യ്‌​​​ല​​​ൻ​​​ഡ്, ക​​​ന്പോ​​​ഡി​​​യ, ലാ​​​വോ​​​സ്, മ്യാ​​​ൻ​​​മ​​​ർ, വി​​​യ​​​റ്റ്നാം എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണു ത​​​ട്ടി​​​പ്പു സം​​​ഘ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

കോ​​​ൾ സെ​​​ന്‍റ​​​ർ, ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി, ബാ​​​ങ്കിം​​​ഗ്, ഷെ​​​യ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റ്, ഹ​​​ണി​​​ട്രാ​​​പ്പ്, ഓ​​​ണ്‍​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന വ്യാ​​​ജ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഡി​​​ജി​​​റ്റ​​​ൽ സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ ക​​​സ്റ്റ​​​മ​​​ർ സ​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് പോ​​​ലു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു സ​​മൂ​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്യ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​ർ മു​​​ഖേ​​​ന​​​യു​​​മാ​​​ണു തൊ​​​ഴി​​​ൽ അ​​​ന്വേ​​​ഷ​​​ക​​​രെ കെ​​​ണി​​​യി​​​ൽ വീ​​​ഴ്ത്തു​​​ന്ന​​​ത്. ടെ​​​ലി​​​കോ​​​ള​​​ർ, ഡാ​​​റ്റാ എ​​​ൻ​​​ട്രി തു​​​ട​​​ങ്ങി​​​യ ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി വ​​​ലി​​​യ ശ​​​ന്പ​​​ള​​​വും ഹോ​​​ട്ട​​​ൽ ബു​​​ക്കിം​​​ഗും റി​​​ട്ടേ​​​ണ്‍ എ​​​യ​​​ർ ടി​​​ക്ക​​​റ്റു​​​ക​​​ളും വീ​​​സാ സൗ​​​ക​​​ര്യ​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. വ്യാ​​​ജ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ജ​​​ന്‍റു​​​മാ​​​ർ ല​​​ളി​​​ത​​​മാ​​​യ അ​​​ഭി​​​മു​​​ഖ​​​വും ടൈ​​​പ്പിം​​​ഗ് ടെ​​​സ്റ്റും ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫ് ലൈ​​​നാ​​​യും ന​​​ട​​​ത്തി​​​യാ​​​ണു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ​​നി​​​ന്ന് അ​​​തി​​​ർ​​​ത്തി ക​​​ട​​​ത്തി ലാ​​​വോ​​​സി​​​ലെ ഗോ​​​ൾ​​​ഡ​​​ൻ ട്ര​​​യാം​​​ഗി​​​ൾ സ്പെ​​​ഷ​​​ൽ ഇ​​​ക്ക​​​ണോ​​​മി​​​ക് സോ​​​ണി​​​ലും ക​​​ന്പോ​​​ഡി​​​യ, മ്യാ​​​ൻ​​​മ​​​ർ, വി​​​യ​​​റ്റ്നാം തു​​​ട​​​ങ്ങി​​​യ അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും എ​​​ത്തി​​​ച്ച് ബ​​​ന്ദി​​​യാ​​​ക്കി​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​നാ​​​യും ഫോ​​​ണ്‍ മു​​​ഖേ​​​ന​​​യു​​​മു​​​ള്ള നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ചെ​​​യ്യി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു പു​​​റ​​​മേ ഖ​​​ന​​​നം, ത​​​ടി ഫാ​​​ക്ട​​​റി​​​യി​​​ലെ ജോ​​​ലി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ചെ​​​യ്യി​​​ക്കു​​​ന്നു​​​ണ്ട്. നി​​​ര​​​ന്ത​​​ര​​​മാ​​​യ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ കെ​​​ണി​​​യി​​​ൽ വീ​​​ഴു​​​ന്ന​​​വ​​​ർ ഇ​​​ര​​​യാ​​​കു​​​ന്ന​​​ത്.


തെ​​​ക്കു കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വീ​​​സ ഓ​​​ണ്‍ അ​​​റൈ​​​വ​​​ൽ തൊ​​​ഴി​​​ൽ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല. ഇ​​​ത്ത​​​രം വീ​​​സ​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​ധി​​​കാ​​​രി​​​ക​​​ൾ വ​​​ർ​​​ക്ക് പെ​​​ർ​​​മി​​​റ്റും ന​​​ൽ​​​കു​​​ന്നി​​​ല്ല. ടൂ​​​റി​​​സ്റ്റ് വീ​​​സ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ. തൊ​​​ഴി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി തെ​​​ക്കു കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ന്‍റു​​​മാ​​​ർ മു​​​ഖേ​​​ന മാ​​​ത്രം അ​​​ത് ചെ​​​യ്യ​​​ണം.

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യോ മ​​​റ്റ് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത സ്രോ​​​ത​​​സു​​​ക​​​ളി​​​ലൂ​​​ടെ​​​യോ പ്ര​​​ച​​​രി​​​ക്കു​​​ന്ന വ്യാ​​​ജ തൊ​​​ഴി​​​ൽ ഓ​​​ഫ​​​റു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​രു​​​ത്.

അ​​​ത​​​ത് വി​​​ദേ​​​ശ രാ​​​ജ്യ​​​ത്തെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി വ​​​ഴി വി​​​ദേ​​​ശ തൊ​​​ഴി​​​ലു​​​ട​​​മ​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഇ​​​ന്ത്യ​​​യി​​​ലെ റി​​​ക്രൂ​​​ട്ടിം​​​ഗ് ഏ​​​ജ​​​ന്‍റി​​​നും ക​​​ന്പ​​​നി​​​ക്കും ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള​​​താ​​​ണോ​​​യെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഇ-​​​മൈ​​​ഗ്രേ​​​റ്റ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന പ​​​രി​​​ശോ​​​ധി​​​ക്കാം.

സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം:

താ​​​യ്‌​​​ല​​​ൻ​​​ഡ്- എ​​​മ​​​ർ​​​ജ​​​ൻ​​​സി മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ: +66-618819218, ഇ-​​​മെ​​​യി​​​ൽ: [email protected].
ക​​​ന്പോ​​​ഡി​​​യ- എ​​​മ​​​ർ​​​ജ​​​ൻ​​​സി മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ: +855 92881676, ഇ-​​​മെ​​​യി​​​ൽ: cons. [email protected], [email protected].
മ്യാ​​​ൻ​​​മ​​​ർ- മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ- +9595419602 (Whats App/Viber/Signal), ഇ-​​​മെ​​​യി​​​ൽ: cons.yangon@mea. gov.in.
ലാ​​​വോ​​​സ്- എ​​​മ​​​ർ​​​ജ​​​ൻ​​​സി മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ: +856-2055536568, ഇ​​​മെ​​​യി​​​ൽ: cons. [email protected].
വി​​​യ​​​റ്റ്നാം- എ​​​മ​​​ർ​​​ജ​​​ൻ​​​സി മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ: +84-913089165, ഇ​​​മെ​​​യി​​​ൽ: cons. [email protected]/[email protected].