"രക്ഷാപ്രവര്‍ത്തന' പരാമര്‍ശം: പ്രാഥമിക അന്വേഷണം തുടങ്ങി
Saturday, October 12, 2024 2:12 AM IST
കൊച്ചി: നവകേരള സദസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ "രക്ഷാപ്രവര്‍ത്തന' പരാമര്‍ശത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എറണാകുളം സിജെഎം കോടതി ഉത്തരവിനു പിന്നാലെയാണ് അന്വേഷണം.
നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ചതു രക്ഷാപ്രവര്‍ത്തനമെന്ന പരാമര്‍ശത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കണം. ഡിസിസി പ്രസിഡന്റെ മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണു കോടതി നടപടി.