ബ്രെത്ലൈസര് പരിശോധന: അപകടം കുറഞ്ഞു
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: ബ്രെത്ലൈസര് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ പരിശോധന നടത്തിയതിനു ശേഷം വാഹനം ഓടിക്കാന്‍ അനുമതി നല്കിയപ്പോള് അതിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ അപകടത്തിന്റെയും മരണത്തിന്റെയും നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി മന്ത്രി ഗണേഷ്കുമാര്.
എം. വിന്‍സെന്റിന്റെ ചോദ്യത്തിന് മറുപടിയായായി മന്ത്രി ഇക്കാര്യം അറിയിച്ചത്. ബ്രെത്ലൈസര് പരിശോധനക്കാര്യം പറഞ്ഞപ്പോള്‍ ആരും എതിര്‍ത്തിട്ടില്ല.
ബ്രെത്ലൈസര് പരിശോധന നടത്തുന്നതിന് മുമ്പ് ഒരാഴ്ച്ചയില്‍ ശരാശരി ഒന്‍പത്,എട്ട്,ഏഴ് എന്നിങ്ങനെയായിരുന്നു മരണ നിരക്ക്. എന്നാല്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി അപകടം മൂലമുള്ള മരണം ആഴ്ച്ചയില്‍ രണ്ടായി.