മുനമ്പം: എസ്എന്‍ഡിപി ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്
Saturday, October 12, 2024 1:48 AM IST
കൊച്ചി: മുനമ്പത്തെ ഭൂമിയിൽ വഖഫ് അവകാശവാദത്തിനെതിരേയുള്ള പോരാട്ടത്തിനു പിന്തുണയുമായി എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഇന്ന് ഐക്യദാര്‍ഢ്യ പ്രഖ്യാപന സമ്മേളനം നടക്കും.
വൈകുന്നേരം 4.30 ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്താണ് സമ്മേളനം.
എസ്എന്‍ഡിപി മുനമ്പം ശാഖ, വൈപ്പിന്‍ യൂണിയന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു സമ്മേളനം.