സിബിഎസ്ഇ സ്കൂള്‍ കലോത്സവത്തിന് ലേബര്‍ ഇന്ത്യയില്‍ തുടക്കം
Sunday, October 6, 2024 2:13 AM IST
മരങ്ങാട്ടുപിള്ളി: കോട്ടയം സഹോദയ സി ബി എസ് ഇ സ്കൂള്‍ കലോത്സവം സര്‍ഗസംഗമം 2024ന് ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂളില്‍ തുടക്കമായി.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 120 സ്കൂളുകളില്‍നിന്നും നാലു വിഭാഗങ്ങളില്‍ 2000ലേറെ മത്സരാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. രചനാ മത്സരങ്ങളോടെയാണ് കലോത്സവം ആരംഭിച്ചത്.
കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ ഡിസൈനിംഗ്, ബാന്‍ഡ് ഡിസ്പ്ലേ തുടങ്ങിയ 44 മത്സര ഇനങ്ങളാണ് ആദ്യദിനത്തില്‍ നടന്നത്.