ജബ്ബാര്‍ ആറാം പ്രതി കോഴിക്കോട് അരക്കിണര്‍ സ്വദേശി നബീലിന്റെ അക്കൗണ്ടിലേക്കു തുക മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നബീലിന്റെ അറസ്റ്റിനുശേഷം അന്വേഷണം നിലച്ചമട്ടായിരുന്നു. ഹവാല ഇടപാടുകളടക്കം തുടക്കത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ഇതിലും അന്വേഷണം എങ്ങുമെത്തിയില്ല.
സ്വര്‍ണം പണയം വച്ചെടുത്ത ഒന്നേകാല്‍ കോടി രൂപ മറ്റൊരു പ്രതിയായ അഹമ്മദ് ബഷീറിനാണ് നല്‍കിയതെന്നും ഇതു മൈസൂരുവില്‍വച്ച് രാഘവേന്ദ്ര എന്നയാള്‍ക്കു കൈമാറിയതായും മൊഴി നല്‍കിയെങ്കിലും പിന്നീട് അന്വേഷണമുണ്ടായില്ല.
ഏറെ നൂലാമാലകളുള്ള സാമ്പത്തിക ക്രമക്കേട് കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പല കേസുകളുടെയും മുന്നോട്ടുപോക്കിനെ ബാധിക്കുന്നുണ്ടെന്നു പരാതി ഉയരുന്നുണ്ട്.
തട്ടിപ്പ് നടന്നതിനുശേഷം കാറഡുക്ക സഹകരണസംഘം വലിയ പ്രതിസന്ധിയാണു നേരിടുന്നത്. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്ക് പോലും ചെറിയ തുകകളാണു മടക്കിക്കിട്ടുന്നത്. ഇതോടെ സിപിഎം പ്രാദേശികനേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്.