2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് വാർഡ് പുനർനിർണയം നടത്തിയത്. 15,000 വരെ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളിലെ മിനിമം വാർഡ് 13ൽ നിന്ന് 14 ആക്കി ഉയർത്താനായിരുന്നു ധാരണ.
2500നു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ ഒരു വാർഡ് വീതം കൂട്ടും. എന്നാൽ, തത്വത്തിൽ ഇത് അട്ടിമറിച്ചാണ് സർക്കാർ വാർഡ് പുനർനിർണയ ഉത്തരവ് ഇറക്കിയതെന്നാണ് രാജീവ് ഗാന്ധി പഞ്ചായത്ത്രാജ് സംഘടനാ സംസ്ഥാന ചെയർമാൻ എം. മുരളി പറയുന്നത്.
അബദ്ധജടിലമായ വിജ്ഞാപനത്തിലെ തെറ്റുകളും അപാകതകളും സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വാർഡ് പുനർനിർണയിച്ചു വിജ്ഞാപനമിറക്കിയെങ്കിലും പ്രതിപക്ഷം കോടതിയിൽ ചോദ്യം ചെയ്തതോടെ വിജ്ഞാപനം ഉപേക്ഷിച്ചു നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു.