കളക്ടര്‍മാരുടെ യോഗം ഇന്നും നാളെയും
Saturday, September 7, 2024 1:54 AM IST
കൊച്ചി: റവന്യു, സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാരുടെയും മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥരുടെയും യോഗം ഇന്നും നാളെയും എറണാകുളം അബാദ് പ്ലാസയില്‍ നടക്കും. ഇന്നു രാവിലെ 11ന് മന്ത്രി കെ. രാജന് യോഗം ഉദ്ഘാടനം ചെയ്യും.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, സര്‍വേ ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പട്ടയസംബന്ധമായ വിഷയങ്ങള്‍, ഭൂമി തരംമാറ്റ പുരോഗതി, വിഷന്‍ ആന്‍ഡ് മിഷന് (റവന്യു അസംബ്ലി) പുരോഗതി അവലോകനം, നൂറുദിന പരിപാടി, ഓണ്‍ലൈന്‍ പോക്കുവരവ്, സര്‍ക്കാര്‍ ഭൂമി സംരക്ഷണം, ഡിജിറ്റല്‍ സര്‍വേ പുരോഗതി തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും.