സുജിത് ദാസിന്റെ വീഴ്ചകൾ കണ്ടെത്തിയത് അജിതാ ബീഗത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത് ദാസിന്റെ വീഴ്ചകൾ കണ്ടെത്തിയത് തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന അജിതാ ബീഗത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ.
ഡിഐജി നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ സുജിത് ദാസിന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്യാൻ സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്കു ശിപാർശ നൽകിയത്.