സ്വകാര്യബസുകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്കു നടത്തും
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു.
ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കുക, അർഹതപ്പെട്ട വിദ്യാർഥികൾക്കു മാത്രം കണ്സഷൻ ലഭ്യമാക്കുക, വിദ്യാർഥി യാത്രാനിരക്ക് കാലോചിതമായി വർധിപ്പിക്കുക ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.