കെപിസിസി യോഗത്തിൽ വിമർശനം
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നേതാക്കൾക്കിടയിൽ ക്യാപ്റ്റൻ സംബോധനയുടെ പേരിലുണ്ടായ തർക്കത്തിനെതിരെ കെപിസിസി നേതൃയോഗത്തിൽ വിമർശനം.
എൻ. ശക്തനാണ് വിമർശനം ഉന്നയിച്ചത്. നിലവിലുള്ള നല്ല സാഹചര്യം ഇല്ലാതാക്കരുതെന്നു ശക്തൻ പറഞ്ഞു. നേതാക്കന്മാർ ഒറ്റക്കെട്ടായി നിൽക്കണം.
അടുത്ത തെരഞ്ഞെടുപ്പിൽ ഭരണത്തിൽ വരണമെങ്കിൽ തിരുവനന്തപുരം ജില്ലയിൽ ഏഴു സീറ്റ് എങ്കിലും ജയിക്കണം. എന്നാൽ അതിനുള്ള പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് ശക്തൻ പറഞ്ഞു. നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകരുതെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനും പറഞ്ഞു.