ആർദ്രം മിഷൻ കുഴിച്ചുമൂടി: ചെറിയാൻ ഫിലിപ്പ്
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: ആർദ്രം മിഷൻ സർക്കാർ തന്നെ കുഴിച്ചുമൂടിയതായി നവകേരളം മിഷനുകളുടെ മുൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്.
പഞ്ചായത്തുതലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും വിപുലമായ സജ്ജീകരണങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന ആർദ്രം മിഷന്റെ പ്രഖ്യാപനം ജലരേഖയായി. പ്രാഥമിക കേന്ദ്രങ്ങളിൽ പലയിടത്തും ഡോക്ടറോ നഴ്സോ ഉപകരണങ്ങളോ മരുന്നോ ഇല്ലാത്ത അവസ്ഥയാണ്.
ജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളിൽ അഭയം തേടേണ്ട ദുരവസ്ഥയാണ്. സർക്കാരിന്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാര്യസ്ഥത മൂലം ആരോഗ്യരംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ചെറിയാൻ കുറ്റപ്പെടുത്തി.