നെറ്റ്വർക്ക് തകരാർ: ശന്പള, പെൻഷൻ വിതരണം തടസപ്പെട്ടു
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം: ട്രഷറിയിലെ കേന്ദ്രീകൃത നെറ്റ്വർക്ക് തകരാറിലായതിനെ തുടർന്നു മൂന്നാം പ്രവൃത്തി ദിനമായ ഇന്നലെ ശന്പള- പെൻഷൻ വിതരണം തടസപ്പെട്ടു.
ട്രഷറികൾ വഴി പെൻഷൻ വാങ്ങാനെത്തിയ ആയിരക്കണക്കിനു പേർക്ക് ഇന്നലെ പണം ലഭിച്ചില്ല. നെറ്റ് വർക്ക് സംവിധാനം ഡൗണ്‍ ആയതിനെ തുടർന്നാണ് വിതരണത്തിൽ തടസം നേരിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നലെ എത്തിയവർക്ക് ടോക്കണ്‍ നൽകി വിടുകയായിരുന്നു.