കോണ്‍ഗ്രസ് സമരസംഗമങ്ങൾക്ക് ഇന്നു തിരുവനന്തപുരത്തു തുടക്കം
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം: വിവിധ മേഖലകളിലെ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന സമരസംഗമങ്ങൾക്കും കൂട്ടായ്മകൾക്കും ഇന്നു തിരുവനന്തപുരത്ത് നിന്ന് തുടക്കമാകും.
വഴുതക്കാട് മൗണ്ട് കാർമൽ കണ്വൻഷൻ സെന്ററിൽ ഉച്ചകഴിഞ്ഞു മൂന്നിനു ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.