നടി അര്‍ച്ചന രവി മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍
Friday, July 4, 2025 2:00 AM IST
കൊച്ചി: മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി മോഡലും നടിയുമായ അര്‍ച്ചന രവി ചുമതലയേറ്റു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
നിയന്ത്രണങ്ങളില്ലാതെ മോഡലിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭ്യമാക്കുകയാണു തന്റെ ലക്ഷ്യമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവർ പറഞ്ഞു.
ഒക്ടോബര്‍ ആദ്യ വാരം കൊച്ചിയില്‍ നടക്കുന്ന മിസ് സൗത്ത് ഇന്ത്യ ഗ്രാന്‍ഡ് ഫിനാലെക്കു മുന്നോടിയായുള്ള ഗ്രൂമിംഗ് സെഷനുകള്‍ അടുത്ത മാസങ്ങളില്‍ ആരംഭിക്കും. രജിസ്ട്രേഷൻ തുടങ്ങി. രജിസ്ട്രേഷന് പൂര്‍ണമായും സൗജന്യമാണെന്നും അര്‍ച്ചന പറഞ്ഞു.