ഉമ്മൻ ചാണ്ടി അനുസ്മരണം കോട്ടയത്ത്
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമായ ജൂലൈ 18ന് കെപിസിസിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംസ്ഥാനതല അനുസ്മരണം നടത്തും.അതേ ദിവസം ഡിസിസികളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.