ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരിക്കും: വിദ്യാഭ്യാസ മന്ത്രി
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
നിലവിൽ 2015ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്. കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചുമാകും പാഠപുസ്കങ്ങൾ പരിഷകരിക്കുകയെന്നു മന്ത്രി അറിയിച്ചു.
ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും.
ആദ്യഘട്ടത്തിൽ എസ്സിഇആർടിയുടെ എണ്‍പത് ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. പരിഷ്കരണ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികൾക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു.