വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ഇന്നലെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷം ഇറക്കിയ ബുള്ളറ്റിനിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണു മെഡിക്കൽ ബോർഡ് നിർദേശം. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ടുതവണ ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ മാസം 23നാണു വിഎസിനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.