ഡോ. സിസ തോമസ് താത്കാലിക ചുമതലയേറ്റു
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം: കേരളാ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ വിദേശത്തേക്കു പോയതിനെ തുടർന്ന് വിസിയുടെ ചുമതല ലഭിച്ച ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഇന്നലെ സർവകലാശാലയിലെത്തി.
വിദേശത്തേയ്ക്ക് യാത്ര പോകുന്പോൾ ഓണ്‍ലൈനിൽ ഫയലുകൾ നോക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും വിസിയുടെ സാന്നിധ്യം സർവകലാശാലയിൽ ഉണ്ടാകണമെന്ന ഗവർണറുടെ നിലപാടിനെ തുടർന്നാണ് സിസാ തോമസിന് കേരള യൂണിവേഴ്സിറ്റി വിസിയുടെ ചുമതല നൽകിയത്.
ശക്തമായ പോലീസ് സംവിധാനത്തിലാണ് ഉച്ചയോടെ സിസാ തോമസ് സർവകലാശാലയിൽ എത്തി ചുമതല ഏറ്റെടുത്തത്.