നവകേരള യാത്രയിലെ അക്രമം മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി വേണം: കോടതി
Friday, July 4, 2025 2:00 AM IST
കൊച്ചി: നവകേരള യാത്രയിലെ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെങ്കില്‍ ഗവര്ണറില്നിന്നുള്ള പ്രോസിക്യൂഷന് അനുമതി ഹര്ജിക്കാരന് ഹാജരാക്കണമെന്ന് എറണാകുളം സിജെഎം കോടതി. എങ്കില്‍ മാത്രമേ കോടതിക്കു സ്വമേധയാ കേസെടുക്കാനാകൂവെന്നു കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കോടതിയെ സമീപിച്ചത്. മറുപടിക്ക് സമയം അനുവദിച്ച് ഹര്‍ജി നവംബര്‍ ഒന്നിലേക്കു മാറ്റി.
നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.