കോഴക്കേസ്: ഇഡി ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
Friday, July 4, 2025 2:00 AM IST
കൊച്ചി: കോഴ ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റീസ് എ. ബദറുദീന്‍ വിധിപറയാന്‍ മാറ്റി.
ശേഖര്‍ കുമാറിനെ നിലവില്‍ ഷില്ലോംഗിലേക്ക് മാറ്റിയിട്ടുണ്ടെന്നും, എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവ് നീട്ടിയ കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ വിധി പറയാന്‍ മാറ്റുകയായിരുന്നു.
പിഎംഎല്‍എ കേസ് ഒതുക്കാന്‍ ഇടനിലക്കാരന് വഴി രണ്ടുകോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് ഇഡി ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി.
കുറഞ്ഞ വിലയ്ക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്നയാളാണ് അനീഷ്. അന്വേഷണവുമായി സഹകരിക്കാതെ മുങ്ങിനടക്കുന്ന അനീഷ് ഇഡിക്കെതിരെ മനപ്പൂര്‍വം പരാതി നല്കി തടിയൂരാന്‍ ശ്രമിക്കുകയാണെന്നാണ് ഹര്‍ജിയിലെ വാദം.