വാളയാര്‍ കേസ് ; മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി
Thursday, July 3, 2025 1:57 AM IST
കൊച്ചി: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച കേസില്‍ ആത്മഹത്യാ പ്രേരണ ക്കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി.
തങ്ങളെ പ്രതികളാക്കി സിബിഐ നല്കിയ കുറ്റപത്രങ്ങള്‍ റദ്ദാക്കി കൊലപാതകത്തിന് മേല്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിൽ ജസ്റ്റിസ് ജി. ഗിരീഷിന്റേതാണ് ഉത്തരവ്.
ഇരുവരുടെയും അറസ്റ്റ് കോടതി നേരത്തേ തടയുകയും കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഹര്‍ജിക്കാരെ താത്കാലികമായി ഒഴിവാക്കുകയും ചെയ്തിരുന്നു. ഹര്‍ജി ഒന്പതിനു വീണ്ടും പരിഗണിക്കും. വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒമ്പതിലും മാതാപിതാക്കളെ പ്രതി ചേര്‍ത്തിരുന്നു.