പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്നു മുതൽ എട്ടുവരെ
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. വിദ്യാർഥി പ്രവേശനം ഇന്നു രാവിലെ 10 മുതൽ എട്ടിന് വൈകുന്നേരം നാലുവരെ നടത്തും.
അലോട്ട്മെന്റ് വിവരങ്ങൾ (https://hscap. kerala.gov.in/) ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Suppl ementary Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം 13ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.