മ​ഹാ​രാ​ജാ​സ് പ​റ​യും, പ്ര​ഥ​മ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചോ​ര ചി​ന്തി​യ ക​ഥ !
മ​ഹാ​രാ​ജാ​സ് പ​റ​യും,  പ്ര​ഥ​മ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചോ​ര ചി​ന്തി​യ ക​ഥ !
Thursday, August 15, 2024 1:25 AM IST
സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്

കൊ​​​​ച്ചി: രാ​​​​ജ്യം സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ പു​​​​തു​​​​പു​​​​ല​​​​രി​​​​യി​​​​ലേ​​​​ക്കു​​​​ണ​​​​ർ​​​​ന്ന 1947 ഓ​​​​ഗ​​​​സ്റ്റ് 15ന്‍റെ ഓ​​​​ർ​​​​മ​​​​ക​​​​ൾ വി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന ‘രാ​​​​ജ​​​​കീ​​​​യ ക​​​​ലാ​​​​ല​​​​യം’ കൊ​​​​ച്ചി​​​​യി​​​​ലു​​​​ണ്ട്. സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തേ​​​​ണ്ട പ​​​​താ​​​​ക സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ർ​​​​ക്ക​​​​വും ക​​​​ല​​​​ഹ​​​​വും കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജി​​​​ന് ഈ ​​​​ദി​​​​ന​​​​ത്തി​​​​ന്‍റെ സ്മൃ​​​​തി​​​​ക​​​​ളി​​​​ലു​​​​ള്ള​​​​ത്.

സ്വാ​​​​ത​​​​ന്ത്ര്യം കി​​​​ട്ടി​​​​യ നാ​​​​ളി​​​​ൽ കോ​​​​ള​​​​ജി​​​​ൽ മൂ​​​​വ​​​​ര്‍​ണ​​​​പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന​​​​തി​​​​ൽ ആ​​​​ർ​​​​ക്കും ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, അ​​​​തി​​​​നൊ​​​​പ്പം കൊ​​​​ച്ചി മ​​​​ഹാ​​​​രാ​​​​ജാ​​​​വി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​ചി​​​​ഹ്ന​​​​മാ​​​​യ പ​​​​താ​​​​ക​​​കൂ​​​​ടി ഉ​​​​യ​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ന്ന ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ആ​​​​ഹ്വാ​​​​നം പ്ര​​​​ഥ​​​​മ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തെ സം​​​​ഘ​​​​ർ​​​​ഷ​​​​ഭ​​​​രി​​​​ത​​​​മാ​​​​ക്കി.

പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്ത​​​​ലി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന 14നു ​​​​രാ​​​​ത്രി​​​​യി​​​​ൽ​​​ത്ത​​​​ന്നെ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളും സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ന്‍ നാ​​​​ഷ​​​​ണ​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​വി​​​​ഭാ​​​​ഗ​​​​വും യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക വി​​​​ഭാ​​​​ഗ​​​​വും ത​​​​മ്മി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ര്‍​ക്കം.


മ​​​​ഹാ​​​​രാ​​​​ജാ​​​​വി​​​​ന്‍റെ പ​​​​താ​​​​ക ഉ​​​​യ​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ന്ന നി​​​​ര്‍​ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്. അ​​​​തി​​​​നെ​​​​തി​​​​രേ വി​​​​ദ്യാ​​​​ര്‍​ഥി കോ​​​​ണ്‍​ഗ്ര​​​​സ് രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​തോ​​​​ടെ വി​​​​ഷ​​​​യം ത​​​​മ്മി​​​​ൽ​​​​ത്ത​​​​ല്ലി​​​​ലേ​​​​ക്കു നീ​​​​ങ്ങി. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ത​​​​മ്മ​​​​നം സ്വ​​​​ദേ​​​​ശി അ​​​​ര​​​​വി​​​​ന്ദാ​​​​ക്ഷ​​​​നു കു​​​​ത്തേ​​​​റ്റു. അ​​​​ങ്ങ​​​​നെ മ​​​​ഹാ​​​​രാ​​​​ജാ​​​​സി​​​​ലെ പ്ര​​​​ഥ​​​​മ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ ചോ​​​​ര​​​​പു​​​​ര​​​​ണ്ടു.

ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലുമാ​​​​യി അ​​​​ടി​​​​പി​​​​ടി​​​​യി​​​​ലേർപ്പെട്ട 17 പേ​​​​രെ കോ​​​​ള​​​​ജി​​​​ല്‍നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി. പി​​​​ൽ​​​​ക്കാ​​​​ല​​​​ത്തു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റം​​​​ഗ​​​​മാ​​​​യ വി. ​​​​വി​​​​ശ്വ​​​​നാ​​​​ഥ​​​​മേ​​​​നോ​​​​നും പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​തും ച​​​​രി​​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.