രാഷ്ട്രദീപിക നോണ്‍ ജേര്‍ണലിസ്റ്റ് സ്റ്റാഫ് യൂണിയന് സംസ്ഥാന സമ്മേളനം
Wednesday, August 14, 2024 1:50 AM IST
കോട്ടയം: രാഷ്ട്രദീപിക നോണ്‍ ജേര്‍ണലിസ്റ്റ് സ്റ്റാഫ് യൂണിയന് 41-ാം സംസ്ഥാന സമ്മേളനം നാളെ കോട്ടയത്ത് നടക്കും. മാലി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് രജിസ്ട്രേഷനോടു കൂടി സമ്മേളനം ആരംഭിക്കും.
പ്രസിഡന്റ് കോര സി. കുന്നുംപുറം അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, നവീജവന് ട്രസ്റ്റി പി.യു. തോമസ്, കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു, സംസ്ഥാന കമ്മിറ്റിയംഗം ആർ. ബിജു, വൈസ് പ്രസിഡന്റ് ബേബിച്ചന് തടത്തേല്‍, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് കെ. മാത്യു, ട്രഷറര്‍ സിബിച്ചന് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.