ക്രൈസ്തവരെ ലക്ഷ്യമിടുന്ന തീവ്രവാദ അജണ്ടകള്‍ ആശങ്കപ്പെടുത്തുന്നത്: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Wednesday, August 14, 2024 1:50 AM IST
കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തു കൊണ്ടുവരാനും നിയമനടപടികളെടുക്കാനും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഭീകരവാദത്തിന്റെ ഉപകരണങ്ങളായി പുതുതലമുറയെ എറിഞ്ഞുകൊടുക്കാന്‍ ആരെയും അനുവദിക്കരുത്. മതസൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ കരുക്കളാക്കി പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.