കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​രും ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യും ത​​​മ്മി​​​ലെ ഏ​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​യ്മ മൂ​​​ലം ദേ​​​ശീ​​​യ പാ​​​ത​​​യി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​വു​​​ന്നി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ഓ​​​ട നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ദേ​​​ശീ​​​യ​​​പാ​​​ത നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ പ്ര​​​ദേ​​​ശം വെ​​​ള​​​ള​​​ക്കെ​​​ട്ട് ഭീ​​​ഷ​​​ണി​​​യി​​​ലാ​​​കു​​​ക​​​യും അ​​​തു​​​വ​​​ഴി ഗ​​​താ​​​ഗ​​​ത ത​​​ട​​​സ​​​ത്തി​​​നും അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍​ക്കും കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീസ് എ.​​​ മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീസ് എ​​​സ്.​​​ മ​​​നു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ദേ​​​ശീ​​​യ​​പാ​​​ത നി​​​ര്‍​മാ​​​ണം ന​​​ട​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​യി​​​ലെ​​​ല്ലാം വെ​​​ള്ള​​​ക്കെ​​​ട്ട് പ​​​രാ​​​തി വ്യാ​​​പ​​​ക​​​മാ​​​ണ്. മാ​​​ഹി ബൈ​​​പ്പാ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും സ​​​മാ​​​ന പ​​​രാ​​​തി ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്. ഒ​​​ട്ടേ​​​റെ ഹ​​​ര്‍​ജി​​​ക​​​ളും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തു​​​ന്നു​​​ണ്ട്.


ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം വേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ കോ​​​ട​​​തി തു​​​ട​​​ര്‍​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യെ സ്വ​​​മേ​​​ധ​​​യാ ക​​​ക്ഷി ചേ​​​ര്‍​ത്തു. വെ​​​ള​​​ള​​​ക്കെ​​​ട്ട് പ്ര​​​ശ്‌​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വ​​​രാ​​​പ്പു​​​ഴ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​ർ​​​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.