ദുരിതാശ്വാസ പ്രവർത്തനം: സർക്കാരിന് എൽഡിഎഫിന്റെ അഭിനന്ദനം
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ടു നടത്തിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഇടതുമുന്നണിയുടെ അഭിനന്ദനം.
ദുരന്തമുണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാർഥമായ സഹായം ലഭിച്ചു. അതിപ്പോഴും തുടരുകയാണ്.
സൈന്യം, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ എല്ലാവരും ദുരന്തമുഖത്തു സ്തുത്യർഹമായ സേവനം നടത്തിവരികയാണെന്നും സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇടതുമുന്നണിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുന്നണി യോഗത്തിനു ശേഷം കണ്‍വീനർ ഇ.പി.ജയരാജൻ പറഞ്ഞു.
മാലിന്യ മുക്ത നവ കേരളത്തിനായി ഒക്ടോബർ രണ്ടു മുതൽ 2025 മാർച്ച് 30 വരെ സർക്കാർ നടത്തുന്ന ജനകീയ ക്യാന്പയിൻ വിജയിപ്പിക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.