കശുവണ്ടി കോര്പറേഷന് അഴിമതി: സിബിഐക്ക് പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്ന നടപടി റദ്ദാക്കി
Thursday, July 25, 2024 1:44 AM IST
കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില്‍ സിബിഐക്കു പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.
അനുമതി തേടി സിബിഐ നല്കിയ അപേക്ഷ സര്‍ക്കാര്‍ പുനഃപരിശോധിക്കുകയും മൂന്നു മാസത്തിനകം വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തീരുമാനമെടുത്ത് അറിയിക്കുകയും വേണമെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. തീരുമാനമെടുക്കും വരെ തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള വിചാരണ നടപടികള്‍ മരവിപ്പിച്ചു.
അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.