ഐസിഎഐ ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചു
Monday, July 22, 2024 3:48 AM IST
കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് സംഘടിപ്പിക്കുന്ന ടാക്സേഷൻ സംബന്ധിച്ച ദ്വിദിന ദേശീയ സമ്മേളനം അഡ്വ.ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാറ്റ്യൂട്ടുകൾ അടക്കമുള്ള സർക്കാർ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ കൂടുതൽ കാര്യക്ഷമമായ പങ്ക് വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിനാകെ ഗുണം ലഭിക്കുന്ന സാമൂഹ്യ ഇടപെടലുകൾ നടത്തണം. സ്റ്റാറ്റ്യൂട്ടുകൾ വ്യക്തവും കൂടുതൽ വ്യാഖ്യാനങ്ങൾക്ക് അവസരം നൽകാത്തതുമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം ബ്രാഞ്ച് ചെയർമാൻ എ.സലിം, സെക്രട്ടറി ജോബി ജോർജ് എന്നിവർ പ്രസംഗിച്ചു.