നെല്ല് : 879 കോടി വിതരണം ചെയ്തു
Thursday, May 23, 2024 2:39 AM IST
തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ സർക്കാർ 879 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു. സംസ്ഥാനത്താകെ സർക്കാർ സംഭരിച്ച നെല്ലിന്റെ വില 1512.9 കോടി രൂപയാണ്.
ഇതിൽ 879.95 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. നെല്ലിന്റെ സംഭരണവില കർഷകർക്ക് പിആർഎസ് വായ്പയായിട്ടാണ് നൽകി വരുന്നത്.