പ്രധാനമന്ത്രി 15ന് തിരുവനന്തപുരത്ത്
Friday, April 12, 2024 2:08 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പുപ്രചാരണത്തിനായി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഈ മാസം 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും.
തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർഥികളായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
എൻഡിഎ ബിജെപി നേതാക്കളും പ്രവർത്തകരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളും പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയസാധ്യത വർധിച്ചിട്ടുണ്ടെന്നും അതിന് കൂടുതൽ ആത്മവിശ്വാസം പകർന്നുനൽകുന്നതിനുവേണ്ടിയാണ് മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു.