രാഹുൽ ഗാന്ധി കെസിബിസി ആസ്ഥാനത്ത്; മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി
Saturday, December 2, 2023 1:09 AM IST
കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിലെത്തി മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, വൈസ് പ്രസിഡന്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്സ് വടക്കുംതല, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, മാർത്തോമ സഭാ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ്, മലങ്കര ഓർത്തഡോക്സ് മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളികാർപസ്, യാക്കോബായ സഭാ മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തീമോസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സീറോ മലബാർ സഭാ പിആർഒ ഫാ. ആന്റണി വടക്കേക്കര എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അര മണിക്കൂറോളം രാഹുൽ ഗാന്ധി മെത്രാന്മാരുമായി സംസാരിച്ചു. വിവിധ കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. രാഹുലിന്റേത് സൗഹൃദസന്ദർശനമായിരുന്നെന്ന് പിഒസി ഡയറക്ടർ കൂടിയായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.