സ്വർണവുമായി രണ്ടുസ്ത്രീകൾ പിടിയിൽ
Wednesday, October 4, 2023 12:56 AM IST
നെടുമ്പാശേരി: പെറ്റിക്കോട്ടിനുള്ളിൽ പ്രത്യേക അറയിലാക്കിയും മലദ്വാരത്തിൽ ഒളിപ്പിച്ചും സ്വർണം കൊണ്ടുവന്ന രണ്ട് സ്ത്രീകൾ നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ പിടിയിലായി.
തൃശൂർ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരാണ് പിടിയിലായത്. ഇവരുടെ പെരുമാറ്റം കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സംശയത്തിനിടയാക്കി. തുടർന്ന് ദേഹപരിശോധന നടത്തുകയായിരുന്നു.