കെസിബിസി നാടകമേള: പുരസ്കാരങ്ങള്‍ നല്കി
Sunday, October 1, 2023 1:33 AM IST
കൊച്ചി: 34 -ാമത് കെസിബിസി അഖില കേരള പ്രഫഷണല്‍ നാടകമേളയിലെ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി. മന്ത്രി പി. രാജീവ്, ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ പുരസ്കാരം വിതരണം നടത്തി.
കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ബെന്നി പി. നായരമ്പലം, ടി. എം. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.