ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍: ഡോ. വിനോദ് തോമസ് പ്രസിഡന്റ്
Saturday, September 30, 2023 1:28 AM IST
കൊച്ചി: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റായി ഡോ. വിനോദ് തോമസിനെയും സെക്രട്ടറിയായി ഡോ. അനില്‍ റോബിയെയും തെരഞ്ഞെടുത്തു.
എറണാകുളം റിനൈ മെഡിസിറ്റി സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ഡോ. വിനോദ് തോമസ്. തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍ കോളജ് പ്രഫസറും കൊല്ലം കെഡിഎം ഹോസ്പിറ്റലിലെ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റുമാണ് ഡോ. അനില്‍ റോബി.